ബി ജെ പി ജില്ല പ്രസിഡൻറായി ദലിതൻ; മേൽജാതിക്കാരായ ജില്ല ഭാരവാഹികൾ കൂട്ട​ത്തോടെ രാജിവെച്ചു

0
492

ബി ജെ പി ജില്ല പ്രസിഡൻറായി ദലിതൻ
മേൽജാതിക്കാരായ ജില്ല ഭാരവാഹികൾ കൂട്ട​ത്തോടെ രാജിവെച്ചു

ചെന്നൈ: തിരുനൽവേലിയിൽ ബി.ജെ.പിയുടെ ജില്ല പ്രസിഡൻറായി ദലിത്​ സമുദായംഗത്തെ നിയമിച്ചതിൽ പ്രതിഷേധിച്ച്​ മേൽജാതിക്കാരായ ഇരുപതിലധികം ജില്ല ഭാരവാഹികൾ രാജിവെച്ചു. തിരുനൽവേലി ജില്ല പ്രസിഡൻറായി ദലിതനായ എ. മഹാരാജനെ ആണ്​ നിയമിച്ചത്​. സവർണരായ ഭാരവാഹികളിൽനിന്ന്​ ഇദ്ദേഹത്തിന്​ മതിയായ സഹകരണം ലഭ്യമാവുന്നില്ലെന്നും പാർട്ടിക്കകത്ത്​ മുറുമുറുപ്പുണ്ട്​. ദലിതനായ ജില്ല പ്രസിഡൻറി​െൻറ നിർദേശങ്ങൾ അനുസരിക്കാനാവില്ലെന്നും മഹാരാജന തൽസ്​ഥാനത്ത്​നിന്ന്​ മാറ്റണമെന്നുമാണ്​ മേൽജാതിക്കാർ ഉന്നയിച്ച ആവശ്യം. ഇതംഗീകരിക്കുന്നതുവരെ പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നുംഅവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here