ബി.ജെ.പിയുടെ കാര്‍ഷിക ബോധവല്‍ക്കരണ പരിപാടിയായ കൃഷക് സുരക്ഷാ അഭിയാന് മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ നടപ്പാക്കേണ്ടതില്ലെന്ന് ബംഗാള്‍ ബിജെപി ഘടകം. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്നുറപ്പാണെന്നും അവര്‍ക്കായി ഊര്‍ജം ചെലവാക്കേണ്ടതില്ലെന്നുമാണ് ബംഗാള്‍ ബി.ജെ.പിയുടെ നിലപാട്.
‘ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ ഒഴിവാക്കിയാണ് ഞങ്ങളുടെ പ്രചരണം. അവര്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ അവര്‍ക്കായി ചെറിയ ശതമാനം ഊര്‍ജം പോലും ചെലവാക്കേണ്ടതില്ല’, മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.