ബിജിബാലിന് പാരയായി സ്വന്തം കത്ത്; വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; നിയമനടപടി സ്വീകരിക്കും; ബിജിപാലിന് കളക്ടര്‍ എസ് സുഹാസിന്റെ കത്ത്

0
101

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ കരുണ സംഗീതനിശ വിവാദത്തില്‍ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല താനെന്ന് സുഹാസ് വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരില്‍ ഒരാളും സംഗീതജ്ഞനുമായ ബിജിബാല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കളക്ടര്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയാണെന്ന് പറഞ്ഞിരുന്നു. ഈ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ബിജിബാലിന് കത്തയച്ചിരിക്കുകയാണ് സുഹാസ്.

ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സംഗീത നിശ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതാണ് വിവാദമായത്. പിരിഞ്ഞുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന ആരോപണം ഉന്നയിച്ച്‌ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. സംഭവം വിവാദമായപ്പോള്‍ പണം നല്‍കി എന്ന് വ്യക്തമാക്കുന്ന ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ ആഷിക് അബു ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു.

‘കരുണ സംഗീത നിശയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടത്.എല്ലാം ചെയ്തത് സത്യസന്ധമായി. നിയമപരമായി ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ പുറത്തുവിടാം.സംഗീത നിശയ്ക്ക് ചിലവായ പണം കൊടുത്ത് തീര്‍ത്തശേഷം ബാക്കി ദുരിതാശ്വാസ ഫണ്ടില്‍ അടയ്ക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു’-ബിജിബാല്‍ പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് ഹൈബി ഈഡന്‍ എം.പിക്ക് സംവിധായകന്‍ ആഷിഖ് അബു ഇന്നലെ മറുപടി നല്‍കിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല ‘കരുണ’യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണെന്നും ആഷിഖ് അബു ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here