കെടിഎമ്മിന്റെ ജന്മനാട്ടിൽ ബൈക്കുകൾക്ക് നിരോധനം; ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ വിലക്ക്

0
267

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ വിയന്ന സിറ്റി സെന്ററിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി അധികൃതർ. ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ ഈ വിലക്കൊരുക്കാനാണ് അധികൃതരുടെ ശ്രമമെന്നാണ് റിപോർട്ടുകൾ. വിയന്നയിൽ സ്പോർട്സ് കാറുകൾക്കും വിലക്കേർപ്പെടുത്തിയേക്കും. ഓസ്ട്രിയയിലെ മറ്റൊരു നഗരമായ ടൈറോൾ സംസ്ഥാനത്ത് മോട്ടോർ സൈക്കിളുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമവും വരുന്നത്. എന്നാൽ പ്രസിദ്ധ സ്‍പോര്‍ട്‍സ് മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎമ്മിന്റെ ജന്മനാടുമാണ് വിയന്നയിൽ ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ വിലക്കേർപ്പെടുത്തുന്നത് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

അസുഖം മാറ്റാൻ പ്രത്യേക പൂജ; കൊച്ചിയിൽ അമ്മയയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത കാസർകോട് സ്വദേശി പിടിയിൽ

സിറ്റി സെന്ററിൽ ബൈക്ക് വിലക്കിയതിനൊപ്പം പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തമായി ഗ്യാരേജ് ഉള്ളവർക്കും പാർക്കിങ്ങ് പെർമിറ്റ് ഉള്ളവർക്കും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകുന്നുണ്ട്. ഈ വിലക്ക് പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിപ്പുമായി മുന്നോട്ട് വന്നിരുന്നു. സിറ്റി സെന്ററിൽ വാഹനങ്ങൾ വിലക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം.

സംസ്ഥാനത്ത് ജൂലൈ 10ന് മോട്ടോര്‍ വാഹന പണിമുടക്ക്


Bikes banned; From electric bikes to super bikes

LEAVE A REPLY

Please enter your comment!
Please enter your name here