ബൈക്ക് വാങ്ങാന്‍ എന്ന വ്യാജേന ഷോറൂമിലെത്തിയ ആൾ മുന്നില്‍ വെച്ച 1.40 ലക്ഷം രൂപയുടെ ബൈക്കുമായി കടന്നു

0
222

കൊല്ലങ്കോട്: ബൈക്ക് അന്വേഷിക്കാന്‍ എന്ന വ്യാജേന വണ്ടി ഷോറൂമിലെത്തി 1.40 ലക്ഷം രൂപയുടെ ബൈക്കുമായി യുവാവ് കടന്നു. ചിക്കണാമ്പാറയിലെ യമഹ ഷോറൂമിലെത്തിയാണ് യുവാവ് ബൈക്കുമായി കടന്നു കളഞ്ഞത്. യമഹയുടെ എഫ്ഇസഡ് ബൈക്കാണ് കവര്‍ന്നത്.

കഴിഞ്ഞ ദിവസം ഉച്ചക്കു രണ്ടിനാണ് യുവാവ് ബൈക്ക് അന്വേഷിക്കാന്‍ എന്ന പേരില്‍ ഷോറൂമിലെത്തിയത്. ബൈക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനിടെ പെട്ടെന്ന് ഷോറൂമിനു മുന്നില്‍ വച്ച ബൈക്കെടുത്ത് യുവാവ് മുങ്ങുകയായിരുന്നു. ഗോവിന്ദപുരം ഭാഗത്തേക്കാണ് പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ആദര്‍ശ് എന്ന പേരിലാണ് ഇയാള്‍ ഷോറൂമിലെത്തി ബൈക്കു സംബന്ധിച്ച വിവരങ്ങള്‍ തേടിയത്. യുവാവ് തമിഴ്‌നാടിലേക്ക് കടന്നു കളഞ്ഞിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here