തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിയിലായത് കാസര്‍കോട് സ്വദേശികള്‍

0
188

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം . 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടി.

29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളും പിടിയിലായിട്ടുണ്ട് . മിശ്രിതമാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here