ആർ.എസ്.എസ്. ബന്ധമുള്ളവരെ ബൈഡൻ ഭരണകൂടം പുറത്താക്കി; എൻ.ആർ.സി വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്നവരെ ഉൾപ്പെടുത്തി

0
492

ആർ.എസ്.എസ് ബി.ജെ.പി ബന്ധമുള്ള ഇന്ത്യൻ വംശജരെ തന്റെ ഭരണ സംഘത്തിൽ നിന്നും ഒഴിവാക്കി ബൈഡൻ ഭരണകൂടം. ബൈഡന്റെ പ്രചാരണ ടീമിന്റെ ഭാഗമായിരുന്ന സോണൽ ഷാ, അമിത് ജാനി, എന്നിവരെയാണ് പുറത്താക്കിയത്. ബൈഡൻ ഭരണകൂടത്തിന്റെ ഭാഗമായ ഇരുപതോളം ഇന്ത്യൻ വംശജരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

അമേരിക്കയിൽ സജീവമായ ഇന്തോ-അമേരിക്കൻ സംഘടനകളാണ് ഇവരുടെ ബന്ധം പുറത്തു കൊണ്ട് വന്നത്. എൻ.ആർ.സി വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡൻ തന്റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here