ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ല: ശശി തരൂർ

0
152

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അതേസമയം, തന്റെ രാജ്യത്തെ ഒരു ദേവതയായി കാണാന്‍ മതം അനുവദിക്കാത്ത ഒരു സഹ മുസ്‌ലിമിനെ താന്‍ ബഹുമാനിക്കുന്നുവെന്നും ശശി തരൂർ. ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സര്‍ക്കാരിനും മുന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന യുക്തി ഒരു സര്‍ക്കാരിനും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here