വിറ്റാമിൻ-ഡി; ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു, മെലിഞ്ഞ ആളുകളിൽ കൂടുതൽ ഗുണം ചെയ്യും; കഴിക്കേണ്ടതെന്തൊക്കെ???

0
220

ശരീരത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ-ഡി കാൻസർ പോലുള്ള ഭയാനകമായ രോഗത്തെ തടയാൻ കഴിയും. ഒരു പുതിയ ഗവേഷണ പ്രകാരം, വിറ്റാമിൻ-ഡി ശരീരത്തിലെ വിപുലമായ ക്യാൻസറിനുള്ള സാധ്യത 17 ശതമാനം വരെ കുറയ്ക്കുന്നു. വിറ്റാമിൻ-ഡി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നവരിലും മെലിഞ്ഞവരിലും രോഗ സാധ്യത വളരെ കുറവാണ്.

ഇത് മാത്രമല്ല, കുറഞ്ഞ ബി‌എം‌ഐ (ബോഡി മാസ്ക് ഇൻ‌ഡെക്സ്) അല്ലെങ്കിൽ സാധാരണ ഭാരം ഉള്ളവർക്ക് മാത്രം, കാൻസറിനുള്ള സാധ്യത 38 ശതമാനം കുറയുന്നതായി കണ്ടെത്തി. അതായത്, വിറ്റാമിൻ-ഡി അർബുദ സാധ്യത 38% ഉം ഭാരം കുറഞ്ഞവരിൽ 17% ഉം കുറയ്ക്കുന്നു. ഈ ഗവേഷണത്തിനുള്ള ഡാറ്റ 2013 നും 2018 നും ഇടയിൽ നിന്ന് ശേഖരിച്ചതാണ് .

ബ്രിഗാം വിമൻസ് ഹോസ്പിറ്റലും (ബോസ്റ്റൺ) നടത്തിയ ഈ ഗവേഷണം ജാമ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചു. 2018 ൽ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നത് ശരീരത്തിൽ ക്യാൻസർ വളരുന്നത് തടയാൻ വിറ്റാമിൻ ഡിക്ക് കഴിഞ്ഞില്ലെങ്കിലും ഈ ഗുരുതരമായ രോഗത്തിൽ നിന്ന് മരണ സാധ്യത കുറയ്ക്കാൻ ഇതിന് കഴിയും എന്നാണ് .

പഠനത്തിലെ പ്രമുഖ ഗവേഷകരിലൊരാളായ പാലറ്റ് ചാഡ്‌ലർ പറഞ്ഞു, ‘വിറ്റാമിൻ-ഡി എളുപ്പത്തിൽ ലഭ്യമായ ഒരു സപ്പ്ളിമെന്റാണ് , വിലകുറഞ്ഞതും പതിറ്റാണ്ടുകളായി ഗവേഷണത്തിൽ ഉപയോഗിക്കുകായും ചെയ്യുന്നുണ്ട് .സാധാരണ ഭാരം ഉള്ളവർക്ക് ക്യാൻസർ സാധ്യത കുറവാണെന്ന് ഞങ്ങളുടെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ കണ്ടുപിടിത്തങ്ങൾ വിറ്റാമിൻ-ഡി, അഡ്വാൻസ്ഡ് ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ നൽകി.
സാൽമൺ, ട്യൂണ മത്സ്യം എന്നിവ കഴിക്കുന്നതിലൂടെയും വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നു. മത്സ്യം കഴിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ഡിയുടെ സാന്നിദ്ധ്യം മുട്ടയിലും ധാരാളമുണ്ട് .

വിറ്റാമിൻ ഡിയുടെ കുറവുണ്ടാകുമ്പോൾ കാരറ്റ് കഴിക്കുന്നതും ഗുണം ചെയ്യും. മുട്ടയുടെ മഞ്ഞ , കൂൺ, സോയ പാൽ, കാരറ്റ് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് എന്നിവയും വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു.

സൂര്യപ്രകാശം വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. ശൈത്യകാലത്ത് ഇത്തിരി വെയിൽ കൊള്ളുന്നത് കൂടുതൽ ഗുണങ്ങൾ നൽകുന്നു. പലതരം ചർമ്മരോഗങ്ങളും ഇതുമൂലം ഇല്ലാതാവും .

LEAVE A REPLY

Please enter your comment!
Please enter your name here