More

  ഒറ്റയിരിപ്പിന് പത്ത് കുപ്പി ബിയര്‍ അകത്താക്കി മൂത്രമൊഴിക്കാതെ കിടന്നുറങ്ങി; വയറുവേദനയെ തുടര്‍ന്ന് പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

  Latest News

  ഇനി വരുന്നത് സാമൂഹ്യ വ്യാപനത്തിന്റെ നാളുകള്‍; ഒരുവിധത്തിലുള്ള സമരങ്ങളും അനുവദിക്കില്ല:മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടമാണെന്നും പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന്...

  ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

  മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം...

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ബീജിംഗ്: ബിയര്‍ കഴിച്ച ശേഷം 18 മണിക്കൂര്‍ കിടന്നുറങ്ങിയ യുവാവ് മൂത്ര സഞ്ചി തകര്‍ന്ന് ആശുപത്രിയില്‍. തുടര്‍ച്ചയായി പത്ത് ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഉറങ്ങിയ യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ ചൈനയിലെ ഷീജാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്.
  ബിയര്‍ കുടിച്ച ശേഷം ഉറങ്ങിപ്പോയ യുവാവ് ഇടക്ക് മൂത്രമൊഴിക്കാതിരുന്നതാണ് മൂത്രസഞ്ചി തകരാന്‍ കാരണം. കടുത്ത വയറുവേദനയെ തുടര്‍ന്ന് 40കാരനായ ഹു എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചി തകര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ 18 മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിലായിരുന്നു. ഇതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റില്ല. ഇതേ തുടര്‍ന്നാണ് മൂത്രസഞ്ചി തകരാന്‍ കാരണമായത്.

  ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയൊരളവില്‍ മദ്യം ശരീരത്തിലെത്തിക്കുന്നതിന് ‘ബിഞ്ച്’ ഡ്രിങ്കിങ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ അപകടകരമായ ഒരു പ്രവൃത്തിയാണിത്. ഇങ്ങനെ കുടിച്ച്‌ ലക്കുകെടുക മാത്രമല്ല ഹു ചെയ്തത്, യാതൊരു ബോധവുമില്ലാതെ കിടന്നുറങ്ങിയ ഹു, ഇത്രയും ബിയര്‍ കുടിച്ചതുകാരാണം അയാളുടെ ബ്ലാഡറില്‍ നിറഞ്ഞ മൂത്രം ഒഴിച്ച്‌ കളയാതെ അടുത്ത 18 മണിക്കൂര്‍ നേരം കിടന്നുറങ്ങുക കൂടി ചെയ്തുകളഞ്ഞു.

  അയാളുടെ യൂറിനറി ബ്ലാഡര്‍ സ്കാന്‍ ചെയ്തുനോക്കിയ ഡോക്ടര്‍മാര്‍ ഞെട്ടി. മൂത്രം നിറഞ്ഞ് പൊട്ടിത്തെറിച്ച അവസ്ഥയില്‍ ആയിട്ടുണ്ടായിരുന്നു അയാളുടെ മൂത്രസഞ്ചി. മൂന്നിടത്താണ് ബ്ലാഡര്‍ പൊട്ടിയിരിക്കുന്നത്. മൂത്രം ഒഴിച്ച്‌ കളയേണ്ട സമയം കഴിഞ്ഞും പിടിച്ചുവെച്ച ഹുവിന് ഇപ്പോള്‍ അത് സ്വയമേവ ഒഴിച്ച്‌ കളയാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ടായിരുന്നു. നില്‍ക്കാനോ ഇരിക്കാനോ കിടക്കാനോ വയ്യാത്ത അവസ്ഥ. ഉടനടി ശസ്ത്രക്രിയ ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടാവുന്ന അവസ്ഥ. എന്നാൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിയ ഹു അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയിട്ടില്ലാത്തതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ അയാള്‍. ഒരു മാസത്തെ ടോട്ടല്‍ ബെഡ് റെസ്റ്റാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വിവസ്ത്രനാക്കി കുളിമുറിയില്‍ പൂട്ടിയിട്ടു; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തറയില്‍ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചു; അയ്യന്തോളില്‍ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സതീശന്‍ നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം

  തൃശൂര്‍ : അയ്യന്തോളില്‍ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശന്‍ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമെന്നു കോടതില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ...

  സ്വർണ്ണക്കടത്ത് കേസ്; ഭീകരസംഘടനകളുമായി ബന്ധം; നിര്‍ണായക മൊഴി നല്‍കി ഭാര്യമാര്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ നിന്നാണ് വിവരം ലഭിച്ചത്. സ്വപ്നയ്ക്കു പുറമേ...

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍...

  ജൂനിയര്‍ എസ്‌ഐക്ക് കോവിഡ്; സാമ്പിൾ എടുത്ത ശേഷം ആറു ദിവസം ഡ്യൂട്ടിയില്‍ തുടര്‍ന്നു; പത്ത് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

  തിരുവനന്തപുരം; സൂപ്പര്‍ സ്പ്രെഡ് നടന്ന പൂന്തുറയിലെ എസ്‌ഐക്കും കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനയ്ക്കായി സാമ്ബിളെടുത്തതിന് ശേഷം ഒരാഴ്ചയോളം അദ്ദേഹത്തിന് ഡ്യൂട്ടിയില്‍ തുടരേണ്ടതായി വന്നു....

  ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

  മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം രൂപ നഷ്ടമായത്. ലിയോ ജേക്കബ് എന്ന്...
  - Advertisement -

  More Articles Like This

  - Advertisement -