More

  ഉറക്കഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  ബെംഗളൂരു; ജലദോഷത്തിനുള്ള മരുന്നിന് പകരം ഉറക്കഗുളികകള്‍ നല്‍കി 40കാരനായ പിതാവ് മകളെ ബലാത്സംഗത്തിനിരയാക്കി. ബെംഗളൂരിലെ ഹരാലൂറില്‍ ഈ മാസം 23നാണ് സംഭവം. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടാനമ്മ സഹായിക്കാത്തതിനാല്‍ പെണ്‍കുട്ടി രാസലായനി കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലെത്തി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച്‌ പറയുകയായിരുന്നു. പൊലീസുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാനമ്മയ്ക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

  ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്റെയൊപ്പം കിടക്കുന്നതാണു കുട്ടി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണു പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില; സ്വകാര്യ റിസോര്‍ട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പങ്കെടുത്തത് പ്രമുഖരടക്കം 300ഓളം പേര്‍

  നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും...

  കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം;കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തിയതായി  ആരോഗ്യവകുപ്പ്. അതേ സമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ കണ്ടെത്താത്തത്  ആശങ്ക സൃഷ്ടിക്കുന്നു . സ്രോതസ്സ്...

  ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്

  ചെന്നൈ : ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന...

  തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് ഉത്തരവ്

  തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഈ മാസം അവസാനം ധന ബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നിലവില്‍ 50 ശതമാനം...

  അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തിന് ഇരയായ കുഞ്ഞ് മിടുക്കിയായി ആശുപത്രി വിട്ടു

  എറണാകുളം: പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചെത്തി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. രണ്ടുമാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ...
  - Advertisement -

  More Articles Like This

  - Advertisement -