അത്രയും വലിയ പള്ളി തകർത്തതിൽ ആസൂത്രണമില്ലയെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് നരസിംഹ റാവു സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറി; “വിധി ഭയപ്പെടുത്തുന്നു”

0
190

ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ സംഭവത്തിൽ ആസൂത്രണം ഇല്ല എന്ന് പറഞ്ഞ് പ്രത്യേക സിബിഐ കോടതി വെറുതെ വിടുകയുണ്ടായി. വിധിക്കെതിരെ നാനാഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇത്രയും വലിയ പള്ളി പൊളിച്ചതിൽ ആസൂത്രണം ഇല്ല എന്ന വാദം വിശ്വസിക്കാനാവില്ലെന്ന് നരസിംഹറാവു സർക്കാരിന്റെ കാലത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്‌ബോലെ പ്രസ്താവിച്ചു, കോടതി വിധി ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അപ്പീൽ പോവണമെന്ന് ആഗ്രഹമുണ്ടെങ്കിലും രണ്ടിടത്തും ബിജെപി ഭരണമായതിനാൽ അപ്പീൽ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here