ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

0
92

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.

വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.ബി.ഐ കോടതിയുടെ വിധിയില്‍ ബോര്‍ഡ് നിരാശയും രേഖപ്പെടുത്തി.

വിധിയില്‍ തനിക്ക് സംതൃപ്തിയില്ലെന്നും ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി (ബി.എം.എസി) കണ്‍വീനര്‍ സഫര്യാബ് ജിലാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി, വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാക്കള്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടും ശക്തമായ കേസ് എടുക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here