അത്ഭുതം! സ്ത്രീകള്‍ക്ക് കാലുകള്‍ ഉണ്ടത്രേ..സ്വിം സ്യൂട്ട് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത് അനശ്വരക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

0
322

ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ അസഭ്യവര്‍ഷം നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണയുമായി പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത് നടി റിമ കല്ലിങ്കല്‍. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടില്‍ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ‘അദ്ഭുതം അദ്ഭുതം… സ്ത്രീകള്‍ക്ക് കാലുകളുണ്ടത്രേ’ എന്ന കിടിലന്‍ അടിക്കുറിപ്പ് സഹിതമാണ് സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടി റിമ നല്‍കിയത്. റിമയുടെ മാസ് മറുപടി ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം അനശ്വര രാജന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് ഇതിലും മനോഹരമായി മറുപടി നല്‍കാനാവില്ലെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്‌ക്കെതിരെ കമന്റുകള്‍ നിറഞ്ഞത്. എന്നാല്‍, ഇത്തരം കമന്റുകള്‍ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം. ഏറെ വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ, എന്നായിരുന്നു അനശ്വരയുടെ മറുപടി. അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here