രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞു നിര്‍ത്തി പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

0
546

തൊടുപുഴ: രാത്രി ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന്, വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റു ചെയ്തു.


ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദ(23)ാണ് അറസ്റ്റിലായത്. കരിമണ്ണൂര്‍ എസ്‌ഐ കെ. സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 2നു രാത്രി എട്ടോടെയാണ് സംഭവം. യുവതി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ച ശേഷമാണ് ഉപദ്രവിച്ചത്. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.

പ്രതിയെ യുവതി തിരിച്ചറിഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരെപ്പറ്റി നിരീക്ഷണം നടത്തിയതില്‍ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിന്‍ റഷീദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here