അട്ടപ്പാടി മധു കൊലക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം; വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

Must Read

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറിയ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയേയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാക്കിയുമാണ് സാക്ഷികളുടെ കൂറുമാറ്റം. നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായി സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചനയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ആദിവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള സംസ്ഥാനം ഇതിനെല്ലാം നിശബ്ദ സാക്ഷിയാവുകയും നിഷ്ക്രിയമായ രീതിയിൽ വെറും കാഴ്ചക്കാരായി മാറുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് വലിയ നാണക്കേടാണ്. ഈ കൂട്ട കൂറുമാറ്റത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കൂട്ട കൂറുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും,കൂറുമാറ്റത്തിനായി അനാവശ്യ സ്വാധീനവും കടുത്ത സമ്മർദ്ദവും ചെലുത്തിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Latest News

സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ്...

More Articles Like This