മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല; കിളികൊല്ലൂർ കേസിൽ പൊലീസിനെ സംരക്ഷിച്ച് റിപ്പോർട്ട്

Must Read

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. 

പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദ്ദിച്ചതാരാണെന്ന് അറിയില്ല.  സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവർക്കും മർദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോർട്ട് തളളി. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്.

Latest News

തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം

ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ...

More Articles Like This