പ്രവാസികളോട് എന്തിനാണ് ഈ ക്രൂരത ഡൽഹിയിലേക്ക് അയച്ച മൃതദേഹം തിരിച്ചയച്ച് കേന്ദ്ര സർക്കാർ അഷ്റഫ് താമരശ്ശേരി സുപ്രീം കോടതിയിലേക്ക്

0
1301

ദുബായ്:പ്രവാസികളുടെ മൃതദേഹത്തിനോടുളള കേന്ദ്ര സർക്കാറിന്റെ അവഗണന ഇന്നും തുടർന്നു.ഇത്തിഹാദിന്റെ കാർഗോ വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ച മൃതദേഹങ്ങൾ ഡൽഹിയിൽ ഇറക്കാതെ തിരിച്ചയച്ചു. പ്രവാസികളോട് ഒരു വാശിയെന്ന പോലെയാണ് കേന്ദ്ര സർക്കാർ ഈ ക്രൂരത കാണിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചത് ഇപ്പോൾ തന്നെ ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘർഷത്തിലും ആക്കിയിട്ടുണ്ട്.അതിനിടയിലാണ് മൃതദേഹത്തോടും ഈ ക്രൂരത കാണിക്കുന്നത്.മുമ്പ് മൃതദേഹങ്ങൾ നാട്ടിലേക്ക്
അയക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു.ഇപ്പോൾ ഇന്ത്യൻ എംബസിയിലെ അധികാരികൾ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്. കോവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിയതിനാൽ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചിരുന്നത്.പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുമ്പോൾ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന തടസ്സം നീക്കണമെന്ന് ആവശൃപ്പെട്ട് കൊണ്ട് സുപ്രീം കോടതി അഭിഭാഷകനായ ശ്രീ ദീപക് പ്രകാശ് വഴി ഒരു ഹർജി തിങ്കളാഴ്ച സമർപിക്കുമെന്ന് അഷ്റഫ് താമരശ്ശേരി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചിട്ടും യാചിച്ചിട്ടും യാതൊരുവിധ പരിഗണനയും കിട്ടുന്നില്ല. ഇനി നമുക്ക് രാജൃത്തിന്റെ പരമോന്നത നീതി പിഠത്തിന്റെ മുന്നിൽ മാത്രമെ രക്ഷയുളളു. നിങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടാകണം. പ്രവാസികളുടെ മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കുവാനും കുടുംബാംഗങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്തുവാനുളള സാഹചര്യം ഉണ്ടാക്കണമെന്നും അത്യാവശ്യമായി ഹർജി കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് താൻ ഹരജി സമർക്കുന്നതെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു എന്തായാലും ഈ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ധേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here