More

  നിതിൻെറ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരൻെറ മൃതദേഹവും കൂടി പോയിരുന്നു, കാസർകോട് സ്വദേശി ഷാജന്റെ മൃതദേഹം; നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും; കണ്ണുനനയിപ്പിച്ച് അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്

  Latest News

  പാലത്തായി പീഡനക്കേസ്; 86 ദിവസമായിട്ടും കുറ്റപത്രമില്ല പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത

  പാലത്തായി പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിനെതിരെയുള്ള കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം...

  ഇനി വരുന്നത് സാമൂഹ്യ വ്യാപനത്തിന്റെ നാളുകള്‍; ഒരുവിധത്തിലുള്ള സമരങ്ങളും അനുവദിക്കില്ല:മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടമാണെന്നും പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന്...

  ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

  മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം...

  നിതിൻ ചന്ദ്രന്റെ മരണം കേരളക്കരയെ ഒന്നാകെ കണ്ണീരിലാഴ്ത്തിയതാണ്. നിധിന്‍ ചന്ദ്രനും ആതിരയും അവര്‍ക്ക് പിറന്ന പെണ്‍കുഞ്ഞും മലയാളികളുടെ മനസ്സിൽ ഒരു നോവാണ്. കാത്തിരുന്ന കുഞ്ഞിനെ കാണാന്‍ പോലുമാകാതെയായിരുന്നു നിധിന്റെ വേര്‍പാട്. നിധിനെ കയറ്റി അയച്ച എയര്‍ അറേബ്യ വിമാനത്തില്‍ നന്മ മരമായ മറ്റൊരു യുവാവ് കൂടി ഉണ്ടായിരുന്നു എന്ന് പറയുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഷ്‌റഫ് താമരശ്ശേരി ഇക്കാര്യം കുറിച്ചത്.

  അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  നമ്മുടെ കുഞ്ഞിനെ കാണാൻ ഞാൻ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോൺ വിളിച്ചപ്പോൾ നിതിൻ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിൻെറ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയിൽ കഴിയുന്ന ആതിരയെ കാണിക്കുവാൻ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആതിരയോട് നിതിൻെറ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.ഈ വിവരം ആതിരയെ അറിയിക്കുവാൻ പോയ ബന്ധുക്കൾക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തൻെറ പ്രിയതമനെ ആശുപത്രിയിൽ വെച്ച് ആതിര കണ്ടപ്പോൾ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങൾ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങൾക്ക് ഈശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിൻ ഏന്ന സാമൂഹിക പ്രവർത്തകൻ ചെയ്ത നന്മകൾ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിൻെറ വേർപ്പാടിൻെറ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിൻെറ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരൻെറ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസർകോഡ് പുളളൂരിനടുത്തുളള മീൻഗോത്ത് സ്വദേശി 38 വയസ്സുളള ഷാജൻ പളളയിൽ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഷാജൻ ദുബായിൽ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിൽ. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയർ അറേബ്യയുടെ മാനേജർ ശ്രീ രജ്ഞിത്തായിരുന്നു.ഷാജൻെറ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാർത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജൻെറ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജൻെറ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരൻ എല്ലാം തരണം ചെയ്യുവാനുളള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നന്മ ചെയ്യുന്നവരുടെ വേർപ്പാട് നമ്മുടെ മുന്നിൽ തുറന്നിടുന്നത് കാരുണ്യത്തിൻെറയും, സ്നേഹത്തിൻെറയും വാതിലുകളാണ്.

  നമ്മുടെ കുഞ്ഞിനെ കാണാൻ ഞാൻ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോൺ വിളിച്ചപ്പോൾ നിതിൻ…

  Posted by Ashraf Thamarasery on Wednesday, June 10, 2020

  RECENT POSTS

  ആരാധനാലയങ്ങള്‍ തുറന്നതിലെ വിവാദം; വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  പ്രശ്‌നം കെസി വേണുഗോപാൽ; രാജസ്ഥാനും ത്രാസ്സിൽ ; നിർണായക ദൗത്യവുമായി സുര്‍ജേവാല ജയ്പൂരിലേക്ക്

  ക്വാറന്‍റൈൻ മാർഗനിർദേശം പുതുക്കുന്നു, ഒപ്പം കണ്ടെയ്ൻമെന്റ് സോൺ നിർണയവും; പുതിയ ചട്ടങ്ങൾ അറിയാം…

  ASHRAF THAMARASSERY FACEBOOK POST

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊറന്റൈനില്‍ കഴിയുന്ന വനിതയുടെ വീടാക്രമിച്ചു; പ്രതികള്‍ക്ക് 28 ദിവസം ക്വാറന്റീന്‍ തടവ്

  വിദേശത്തു നിന്നെത്തിയ വനിതയുടെ വീടിനു നേരെ ആക്രമണം.വീട്ടില്‍ തനിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞപ്പോഴാണ് വീടിന് നേരെ അര്‍ധരാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. അയല്‍വാസികളായ...

  ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

  പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൌദിയില്‍ നിന്നെത്തിയ പ്രവാസി ക്വാറന്‍റൈന്‍ ലംഘിച്ചത്. പരിശോധനക്കിടെ...

  ജൂനിയര്‍ എസ്‌ഐക്ക് കോവിഡ്; സാമ്പിൾ എടുത്ത ശേഷം ആറു ദിവസം ഡ്യൂട്ടിയില്‍ തുടര്‍ന്നു; പത്ത് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

  തിരുവനന്തപുരം; സൂപ്പര്‍ സ്പ്രെഡ് നടന്ന പൂന്തുറയിലെ എസ്‌ഐക്കും കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനയ്ക്കായി സാമ്ബിളെടുത്തതിന് ശേഷം ഒരാഴ്ചയോളം അദ്ദേഹത്തിന് ഡ്യൂട്ടിയില്‍ തുടരേണ്ടതായി വന്നു....

  യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

  അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യമാണ് 19കാരി വിവാഹിതനും കൊച്ചുമക്കളുമൊക്കെയുള്ള അയല്‍വാസിയായ...

  വിവസ്ത്രനാക്കി കുളിമുറിയില്‍ പൂട്ടിയിട്ടു; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തറയില്‍ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചു; അയ്യന്തോളില്‍ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സതീശന്‍ നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം

  തൃശൂര്‍ : അയ്യന്തോളില്‍ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശന്‍ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമെന്നു കോടതില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍. കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോള്‍...
  - Advertisement -

  More Articles Like This

  - Advertisement -