ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിര. അതിശക്തരായ മുംബൈ ടീം കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച കാസർകോട് തളങ്കരക്കാരനായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് രാജ്യം ചർച്ച ചെയ്യുകയാണ്. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്സറിലൂടെ വിന്നിങ് ഷോട്ടും നേടിയാണ് മൈതാനം വിട്ടത്.
നേരിട്ട ആദ്യപന്തിൽ ധവാൽ കുൽക്കർണിയെ ബൗണ്ടറി കടത്തി സ്കോറിങ് ആരംഭിച്ച അസ്ഹർ അടുത്ത ഓവറിൽ ദേശ്പാണ്ഡെയുടെ പന്ത് സിക്സറിനും രണ്ട് ബൗണ്ടറിക്കും ശിക്ഷിച്ചാണ് വരവറിയിച്ചത്. മൂന്നാം ഓവറിൽ അസ്ഹർ കുൽക്കർണിയെയും സിക്സറിനു പറത്തി. മറുവശത്ത് അസ്ഹറിന് പിന്തുണയുമായി നിന്ന ഉത്തപ്പ കുൽക്കർണിയെ തുടർച്ചയായി രണ്ട് ബൗണ്ടറി കടത്തിയതോടെ കേരളത്തിന്റെ പ്രതീക്ഷ മൊട്ടിട്ടു.

ബൗളിങ് ചേഞ്ചായെത്തിയ ഷംസ് മുലാനിയെ സിക്സറടിച്ച് അസ്ഹർ ടീം സ്കോർ 50 കടത്തുമ്പോൾ 3.2 പന്തേ ആയിരുന്നുള്ളൂ. ദേശ്പാണ്ഡെയുടെ രണ്ടാമോവറിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടി താരം 20 പന്തിൽ അർധ സെഞ്ച്വറി കടന്നു. അതാഘോഷിക്കാൻ അതേ ബൗളറെ സിക്സറിനും പറത്തി. മുലാനിക്കെതിരെ ബൗണ്ടറിയും സിക്സറും നേടിയാണ് അസ്ഹർ ടീം സ്കോർ മൂന്നക്കത്തിലെത്തിച്ചത്.
അസ്ഹർ സമ്മർദമില്ലാതെ സെഞ്ച്വറിയിലെത്തി. മുഷ്താഖ് അലി ടി20 യിൽ ഒരു മലയാളി താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.
ഒരു വശത്ത് സഞ്ജു മികച്ച പിന്തുണ നൽകിയപ്പോൾ അസ്ഹർ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശി ടീമിനെ വിജയതീരമണിയിച്ചു.ബാറ്റിംഗ് മികവിനെ പുകഴ്ത്തി.
നിരവധി പേരാണ് അസറിന്റെ ബാറ്റിങ്ങിനെ പ്രശംശിച്ച് കൊണ്ട് രംഗത്ത് വന്നത്. ഇന്ത്യ മറ്റൊരു അസറുദ്ധീനെ കണ്ടെത്തി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്വെവാഗ്, ഹർഷ ബോഗ്ലെ തുടങ്ങി പല പ്രമുഖരും അസറുദീന്റെ പുകഴ്ത്തി.
