നിയമം മുസ്ലിം വേട്ടക്ക് കളമൊരുക്കുന്നു; മധ്യപ്രദേശിലും മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു

0
116

മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്നും ഇസ്‌ലാം സംസ്‌കാരം തന്നില്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്ന യുവതിയുടെ പരാതിയിന്‍ മേലാണ് അറസ്റ്റ്.

ഹിന്ദുമതവിശ്വാസിയായ യുവതി 2018ലാണ് ഇര്‍ഷാദ് ഖാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹം ബലപ്രയോഗത്തിലൂടെയായിരുന്നുവെന്നും തന്നെ ഇര്‍ഷാദ് പീഡിപ്പിക്കുന്നുവെന്നുമാരോപിച്ച് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച യുവതി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകുകയായിരുന്നു.

യുവതിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഭരത് ദുബൈ പറഞ്ഞു. സംസ്ഥാനത്തെ നിലവിലുള്ള മത സ്വാതന്ത്ര്യ നിയമമായ മധ്യപ്രദേശ് സ്വാതന്ത്ര്യ ബില്‍ 2020 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here