More

  അങ്കമാലി കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; നിർണ്ണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊച്ചി: അങ്കമാലിയില്‍ 54 ദിവസം മാത്രം പ്രായായ കുഞ്ഞിനെ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ. കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്നാണ് നേപ്പാള്‍ സ്വദേശിയായ അമ്മ പറഞ്ഞത്. തന്റെ കുട്ടിയല്ലെന്നാരോപിച്ച്‌ കുഞ്ഞിനെ ഭര്‍ത്താവ് തുടരെത്തുടരെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. അന്ന് കുഞ്ഞിന്റെ മുഖത്തടിച്ച ശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു എന്നും അവര്‍ പറയുന്നു. ഭര്‍ത്താവുമൊത്ത് തുടര്‍ന്ന് ജീവിക്കാന്‍ താല്‍പര്യമില്ലെന്നും നേപ്പാളിലേക്ക് തിരിച്ചുപോകണം എന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

  അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ് അറിയിച്ചു. കുഞ്ഞ് കൈകാലുകള്‍ അനക്കിയതും കണ്‍പോളകള്‍ ചലിപ്പിച്ചതും മികച്ച പ്രതികരണമായാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനു ശേഷമെ കൃത്യമായ പുരോഗതി വിലയിരുത്താനാവൂ എന്നിരുന്നാലും 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ സംഘം വിലയിരുത്തുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം; കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌

  കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്കാണ് കോവിഡ് ഉള്ളതെന്ന് സംശയം ഉയര്‍ന്നത്. മൊഗ്രാല്‍ പുത്തൂര്‍...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം...

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍...
  - Advertisement -

  More Articles Like This

  - Advertisement -