More

  കൂടുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാമെന്ന് അച്ഛന്‍- സദാചാര ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അനശ്വര രാജന്‍

  Latest News

  “അവൻ ഒറ്റക്കാണ് വന്നത്, മോൺസ്റ്റർ” എറണാകുളത്ത് ബിജെപി മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന പാർട്ടി പ്രവർത്തകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നു

  എറണാകുളത്ത് കെടി ജലീൽ മന്ത്രിസ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന സിപിഎം പ്രവർത്തകന്റെ...

  മുംബൈക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്

  ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി, ചെന്നൈയുടെ മറുപടി ബാറ്റിംഗ് അൽപ സമയത്തിനകം ആരംഭിക്കും. ടോസ്...

  കാസർകോട് സ്വദേശിയെ ദുബായിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട് ചെങ്കള സ്വദേശിയെ ദുബായിൽ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി, പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ അജീർ ആണ്...

  ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സദാചാര ഭീഷണികള്‍ നേരിടേണ്ടി വന്നതില്‍ പ്രതികരണവുമായി നടി അനശ്വര രാജന്‍ രംഗത്ത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടു, അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ അത് പങ്ക് വെച്ചതെന്ന് അനശ്വര പറയുന്നു. തുടര്‍ന്ന് കുറച്ചു കമന്റുകള്‍ വായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാന്‍ തീരുമാനിച്ചതായിരുന്നു, അത് ശരിയാവില്ലെന്ന് പിന്നീടാണ് മനസ്സിലായത്.

  കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചത്. അത് വളരെ ആവശ്യമാണെന്ന് തോന്നിയെന്നും അനശ്വര രാജന്‍ പറയുന്നു. ഇത് എന്നെ വൈകാരികമായി ബാധിച്ചില്ല, പക്ഷേ നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയി. നെഗറ്റീവ് അഭിപ്രായങ്ങളുണ്ടാകുമെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും അനശ്വര പറയുന്നു.

  ‘എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ?’ അവള്‍ ചോദിക്കുന്നു. എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.

  ”മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇവര്‍ക്കൊന്നും യാതൊരു പ്രശ്‌നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും അനശ്വര പറയുന്നു. വിവാദത്തിന് പിന്നാലെ അനശ്വരക്ക് പിന്തുണയുമായി മലയാളത്തിലെ നായികമാര്‍ രംഗത്തെത്തിയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഇത്തവണ സിവില്‍ സര്‍വീസ് നേടിയവരില്‍ 61 ശതമാനവും ആര്‍എസ്എസ് അനുകൂല സ്ഥാപനത്തില്‍ പരിശീലിച്ചവര്‍

  ന്യൂഡല്‍ഹി: ഇത്തവണ സിവില്‍ സര്‍വീസ് നേടിയവരിലധികവും ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവര്‍. സിവില്‍ സര്‍വീസില്‍ അറുപത് ശതമാനത്തിലധികം പേരാണ്...

  പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയിൽ വാഗ്‌വാദം; പ്രധാനമന്ത്രി ദുരിതാശ്വാസ ഉണ്ടാവുമ്പോൾ വേറൊരു ഫണ്ടിന്റെ ആവശ്യമെന്തെന്ന് കോൺഗ്രസ്

  പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയിൽ വാഗ്‌വാദം, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ഉണ്ടാവുമ്പോൾ മറ്റൊരു ഫണ്ടിന്റെ ആവശ്യകത എന്താണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ്...

  വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മൂന്ന് ലക്ഷം ഒഴിവിലേക്ക് നിയമനം നടത്താനൊരുങ്ങി യുപി സര്‍ക്കാര്‍

  ലക്‌നൗ: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം നടത്താനുള്ള ഒരുക്കത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉന്നതതല യോഗത്തിലാണ് നികത്താനുള്ള ഒഴിവുകളുടെ കണക്ക് യുപി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ശനിയാഴ്ചയ്ക്കുള്ളില്‍ ഒഴിവുകളുടെ എണ്ണം...

  കരമന ജയമാധവന്റെ മരണത്തില്‍ ദുരൂഹത; കാര്യസ്ഥന്‍ പറഞ്ഞതെല്ലാം കളവെന്ന് അന്വേഷണ സംഘം, നൂറുകോടിയുടെ സ്വത്തു സ്വന്തമാക്കാന്‍ കൊലപാതകമെന്ന സൂചനയിലേക്ക് പൊലീസ്

  തിരുവനന്തപുരം: തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവന്റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചും പൊലീസിന് വിവരം കിട്ടി എന്നാണ് സൂചന....

  കെ.എസ്.യു അഴിക്കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ വീട്ടില്‍ റീത്ത്

  കണ്ണൂര്‍: കെ.എസ്.യു അഴിക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ വീട്ടില്‍ റീത്ത്. പള്ളിക്കുന്നിലെ ശ്രീപുരം നേഴ്‌സറി സ്‌കൂളിന് സമീപത്തുള്ള കൊക്കായന്‍പാറയിലെ വീട്ടുമുറ്റത്താണ് റീത്ത് വച്ചത്. ''നിന്റെ...
  - Advertisement -

  More Articles Like This

  - Advertisement -