എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊന്നു

Must Read

അമേരിക്കയിലെ ഫ്ലോറിഡയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊന്നു.പിതാവിന്‍റെ തോക്ക് ഉപയോഗിച്ചാണ് എട്ടുവയസുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്.

മരിച്ച കുഞ്ഞിന്‍റെ രണ്ടു വയസുകാരിയായ സഹോദരിക്കും വെടിവെപ്പില്‍ പരിക്കേറ്റു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ആണ്‍കുട്ടിയുടെ പിതാവ് റോഡ്രിക് റാന്‍ഡലിനെ(45) അറസ്റ്റ് ചെയ്തു. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവുകള്‍ മറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മണ്‍സ് പറഞ്ഞു. ഇയാളുടെ പെണ്‍സുഹൃത്തിന്‍റെ മകളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ കാണാന്‍ മകനൊപ്പം റന്‍ഡാല്‍ സുഹൃത്തിന്‍റെ മോട്ടലില്‍ എത്തിയിരുന്നു. കാമുകിക്കൊപ്പം അവളുടെ രണ്ടുവയസുള്ള ഇരട്ടക്കുട്ടികളും ഒരു വയസുള്ള മകളും ഉണ്ടായിരുന്നു. ഇവര്‍ ഉറക്കത്തിലായിരുന്ന സമയത്താണ് കുട്ടി തോക്കെടുത്ത് കളിക്കുകയും പെണ്‍കുഞ്ഞിനെ വെടിവയ്ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This