ഇറാനുമേല്‍ എല്ലാ ഉപരോധങ്ങളും വീണ്ടും ഏര്‍പ്പെടുത്തണമെന്ന യു.എസ് ആവശ്യം തള്ളി യു.എന്‍ രക്ഷാസമിതി

0
77

ന്യൂയോർക്: 2015ലെ ആണവകരാര്‍ നിലവില്‍വന്നതോടെ എടുത്തുകളഞ്ഞ എല്ലാ ഉപരോധങ്ങളും ഇറാനുമേല്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്ന യു.എസ് ആവശ്യം യു.എന്‍ രക്ഷാസമിതി തള്ളി.രണ്ടുവര്‍ഷം മുമ്പ് കരാറില്‍ നിന്ന് പിന്മാറിയ യു.എസിന്റെ നീക്കം സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതായി അധ്യക്ഷതവഹിച്ച ഇന്തോനേഷ്യന്‍ പ്രതിനിധി ദിയാന്‍ ട്രിയാന്‍സ്യ ജാനി പറഞ്ഞു. അതേസമയം രക്ഷാസമിതി അംഗങ്ങള്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്തിരിക്കുകയാണെന്ന് യു.എസ് സ്ഥാനപതി കെല്ലി ക്രാഫ്റ്റ് ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here