സംസ്ഥാന ഫിലിം അവാര്‍ഡിൽ ഇന്ദ്രന്‍സിനെ അവഗണിച്ച ജൂറിക്കെതിരെ പ്രതികരണവുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ആറ് ജോലി ചെയ്തിട്ടും താന്‍ ഉഴപ്പനാണെന്ന് പറഞ്ഞ് പ്രേമം ടീമില്‍ ആര്‍ക്കും അവാര്‍ഡ് ലഭിച്ചില്ലെന്നും ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേതെന്നും അല്‍ഫോണ്‍സ് പുത്രൻ പറഞ്ഞു.ഫേസ്ബുക് പോസ്റ്റിലൂടെയാണ് അൽഫോൻസിൻറെ പ്രതികരണം.
എഫ്ബി പോസ്റ്റ് വായിക്കാം;
‘ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന് ആണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന് ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം..ഒരു പക്ഷെ കണ്ണ് തുറന്നാലോല്ലെ,’ അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു