പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റെ പുതിയ സിനിമ; നായകൻ ഫഹദ് ഫാസിൽ

0
171

†തെന്നിന്ത്യ മൊത്തം ഏറ്റെടുത്ത സൂപ്പർ ഹിറ്റ് ചലച്ചിത്രം പ്രേമത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അൽഫോൻസ് പുത്രൻ, പ്രേമത്തിന് ശേഷം അൽഫോൻസ് പുതിയ സിനിമകളൊന്നും സംവിധാനം ചെയ്‌തിരുന്നില്ല. നടൻ ഫഹദ് ഫാസിലെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ സിനിമ. പാട്ട് എന്നാണ് സിനിമക്ക് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും അൽഫോൻസ് തന്നെ നിർവഹിക്കും. നടൻ സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ മലയാളികൾക്ക് പരിചിതനാണ് അൽഫോൻസ് പുത്രനെ.

പ്രേമം ഹിന്ദിയിലേക്ക് സംവിധാനം ചെയ്യാൻ കരൺ ജോഹർ തയാറെടുക്കുന്നുണ്ട്, സിനിമയുടെ ഹിന്ദി പകർപ്പവകാശം കരൺ ജോഹർ നേരത്തെ വാങ്ങിയിരുന്നു.
ഫെയിസ്ബുക്കിലൂടെയാണ് പുതിയ സിനിമയുടെ കാര്യം പുത്രൻ അറിയിച്ചിരിക്കുന്നത്, മറ്റ് പിന്നണി പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here