എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

0
296

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങൾ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്.
രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികിൽസാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബൈ അധികൃതർ നോട്ടീസ് നൽകി. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികിൽസാ ക്വാറന്റയിൻ ചെലവുകൾ എയർ ലൈൻ വഹിക്കണം. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അതോറിറ്റി വ്യക്തമാക്കി. ദുബൈയിലേക്കുള്ള വിമാനങ്ങൾ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here