More

    ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം: ക്ഷമപണവുമായി അഹാന കൃഷ്ണ

    Latest News

    താമസ വിസയുള്ള ഇന്ത്യക്കാർക്ക് ദുബായിലേക്ക് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

    ദുബായിൽ താമസ വിസയുള്ള ഇന്ത്യക്കാർക്ക് മടങ്ങുന്നതിന് ദുബായ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി, ഇനി ദുബായിലേക്ക് മടങ്ങണമെങ്കിൽ ദുബായ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി...

    എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

    കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു....

    രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

    രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

    സൈബര്‍ ഇടത്തിലെ പെരുമാറ്റങ്ങളെ കുറിച്ചുള്ള തന്റെ പോസ്റ്റില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ. ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല തന്റെ ഉദ്ദേശം, മറിച്ച്‌ അദ്ദേഹത്തിന്റെ പരാമര്‍ശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തില്‍ തന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു താന്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞാണ് അഹാന വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയത്. 

    തന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയതെന്നും താരം കുറിച്ചു.അതോടൊപ്പം തന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു താന്‍ മനസ്സിലാക്കുന്നവെന്നും കുറിപ്പില്‍ പറയുന്നു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

    ഒരുപാട് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.

    ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച്‌ ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചത്, അതില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ഒരു വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാന്‍ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയത്.

    മുകളില്‍ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച്‌ അദ്ദേഹത്തിന്റെ പരാമര്‍ശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

    വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്ബാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈല്‍സ്റ്റോണുകളും നമ്മള്‍ ഒരുമിച്ച്‌ ആഘോഷിച്ചിട്ടുള്ളത്‌. നാളിതു വരെ നിങ്ങള്‍ നല്‍കിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ

    നിങ്ങളുടെ സ്വന്തം

    അഹാന കൃഷ്ണ

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

    കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു....

    എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

    ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ...

    സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

    കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മുപ്പത്തിനായിരത്തിൽ പരം സാമ്പിളുകളാണ് ഇന്ന് ടെസ്റ്റ്...

    പോലീസ് കോവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം;ചെന്നിത്തല

    തിരുവനന്തപുരം:കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. കോള്‍ ഡീറ്റൈല്‍ റിക്കാര്‍ഡ് (സിഡിആര്‍) ശേഖരണം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണമെന്നും...

    കുലസ്ത്രീ വിളി മുതല്‍ പച്ചത്തെറി വരെ,മുഖ്യമന്ത്രിക്ക് നടി ലക്ഷ്മി പ്രിയയുടെ തുറന്ന കത്ത്

    കൊച്ചി; സി.പി.എം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്നകത്തുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും നല്ല രീതിയില്‍ സൈബര്‍ അറ്റാക്ക്...
    - Advertisement -

    More Articles Like This

    - Advertisement -