More

    ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തുവരുന്നു; ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണം

    Latest News

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

    ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

    സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

    കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

    മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

    തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണ. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന ചുവയോടെയാണ് സ്റ്റാറ്റസ്. ‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച- അതിശയകരമായി തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു’ ഇതായിരുന്നു അഹാന കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്. പോസ്റ്റില്‍ സ്വര്‍ണ്ണ വേട്ടയെ പൊളിറ്റിക്കല്‍ സ്കാം എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകരും രംഗത്തെത്തി. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടക്കുന്നത്.

    അഹാന കൃഷ്ണയുടേത് നിരുത്തരവാദപരവും ജനദ്രോഹവുമായ നിലപാടാണെന്ന് ആരോപിച്ച്‌ മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് ആദ്യം രംഗത്തെത്തി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വെറുതെ തീരുമാനിക്കാന്‍ പറ്റില്ലയെന്നും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ സംവിധാനങ്ങള്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒക്കെ പ്രഖ്യാപിക്കാവൂവെന്നും. തിരുവനന്തപുരത്ത് അത്തരമൊരു സ്ഥിതി യഥാര്‍ത്ഥത്തില്‍ ഉണ്ട്. പൂന്തുറ സമൂഹ വ്യാപന ഭീഷണയിലാണ്. അവിടെ കമാന്‍ഡോകളെയടക്കം വിന്യസിച്ചിരിക്കുകയാണെന്നും സനീഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും ആക്ഷേപകരമായ കമന്റുകള്‍ നിറഞ്ഞത്. സ്വര്‍ണം പിടിച്ച ദിവസം തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

    ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19...

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

    കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,

    കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു....

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

    ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന യോഗമാണ് വിലയിരുത്തല്‍ നടത്തിയത്. ഈ...

    ഒരു കോവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങള്‍: ന്യൂസിലാന്‍ഡിന്റെ നേട്ടത്തില്‍ അത്ഭുദപ്പെട്ട് മറ്റു രാജ്യങ്ങള്‍ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്

    ലോകമെങ്ങും കൊവിഡ് ഭീതിയില്‍ ജീവിക്കുമ്‌ബോള്‍, ഒരു കോവിഡ് സമ്ബര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡില്‍. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍...
    - Advertisement -

    More Articles Like This

    - Advertisement -