തന്‍റെ ബി.ജെ.പി ബന്ധം കാരണം മകള്‍ അഹാന കൃഷ്ണയെ രണ്ട് സിനിമകളില്‍ ഒഴിവാക്കിയെന്ന് കൃഷ്ണകുമാര്‍; അച്ഛന് മറുപടി നൽകി അഹാന

0
744

മകള്‍ അഹാന കൃഷ്ണയെ തന്‍റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന് നടന്‍ കൃഷ്ണകുമാര്‍ പ്രതികരിച്ചതിന് പിന്നാലെ മകളുടെ മറുപടി. താന്‍ ഏറെ ആരാധിക്കുന്ന നടനാണ് പൃഥ്വിരാജെന്നും അദ്ദേഹത്തിന്‍റെ പേര് വെച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നടി അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. പൃഥ്വിരാജ് മുഖ്യ കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാലാണ് ഒഴിവാക്കിയതെന്ന അഹാനയുടെ പിതാവ് കൃഷ്ണകുമാറിന്‍റെ ആരോപണത്തിനാണ് അഹാന മറുപടി നല്‍കിയത്.

‘ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്‍റെ ഫാനാണ്. ഞാന്‍ അത്രയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹം എല്ലാത്തിനും എനിക്ക് പിന്തുണ നല്‍കാറുമുണ്ട്. അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ ആവുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരത്തില്‍ തെറിവിളിക്കാന്‍ പോകുന്നവര്‍ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കണം. ഇവിടെ എനിക്ക് ഒരു യാതൊരു പ്രൊഫഷണല്‍ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്ന ഒരാളുമല്ല ഞാന്‍,’ അഹാന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here