സെറ്റ് ടോപ് ബോക്സ് നന്നാക്കാനെന്ന വ്യാജേന വീട്ടിനകത്തു കയറി ദന്ത ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി; നിസ്സാര പരുക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു

0
152

ആ​ഗ്ര: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ സെറ്റ് ടോപ് ബോക്സ് നന്നാക്കാനെന്ന വ്യാജേന അകത്തു കയറി വ​നി​താ ദന്തഡോക്​ടറെ കഴുത്തറുത്ത്​ കൊലപ്പെടുത്തി. ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം. ദന്ത ഡോ.​നി​ഷ സിം​ഗാ​ള്‍(38)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

. സം​ഭ​വ സ​മ​യം കൊല്ലപ്പെട്ട നി​ഷ​യു​ടെ എ​ട്ടും നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ള്‍ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. നിഷയുടെ ഭര്‍ത്താവ്​ ​അജയ്​ സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക്​ പോയ സമയത്താണ് അക്രമം.

നിഷയെ കൊലപ്പെടുത്തിയതി​നുശേഷം ഒരു​ മണിക്കൂറോളം പ്രതി വീട്ടിനുള്ളില്‍ തന്നെ നിന്നിരുന്നു . പ്രതി വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായും പോലീസ്​ പറഞ്ഞു.. ശു​ഭം പ​ത​ക് എ​ന്ന​യാളാണ് കോല നടത്തിയത് .ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here