മോദിക്കും യോഗിക്കും എതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് ഉത്തർ പ്രദേശിൽ നിയമവിദ്യാർത്ഥി അറസ്റ്റിൽ

0
221

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിനു ഉത്തർ പ്രദേശിൽ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഇരുപത്തിനാലു വയസുകാരനായ അരുൺ യാദവിനെയാണ് 153 A ,469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അരുണിനെതിരെ വിവരസാങ്കേതിക വിദ്യ നിയമത്തിന്റെ വകുപ്പുകളും ചാർത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അരുണിനെ ഗോരഖ്പൂർ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ” അരുൺ യാദവിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. വിഷയം അന്വേഷിക്കാൻ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. അരുണിനെ അവർ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച് ഓഫ് ആയിരുന്നു അരുണിന്റെ ഭാഗം ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്.” സർവകലാശാല ഉദ്യോഗ്യസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here