കൊവിഡിന് പിന്നാലെ ചൈനയിലെ ഫാക്ടറിയില്‍ നിന്നും അപകടകാരിയായ ബാക്ടീരിയ ലീക്കായി, പുതിയ രോഗാണു അത്യന്തികം അപകടകാരി

0
1154

കൊറോണവൈറസ് ചൈനയില്‍നിന്ന് ലോകം മുഴുവനും പടര്‍ന്ന് പിടിക്കുന്നതിനിടെ മറ്റൊരു ബാക്ടീരിയ ചൈനയില്‍ ഭീഷണി സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലാണ് കൊറോണ വൈറസ് വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്‍പ്പെടെ കാരണമാകുന്ന ബ്രൂസലോസിസ് രോഗത്തിനു കാരണമായ ബ്രൂസല്ല ബാക്ടീരിയ 2019 നവംബറില്‍ ചൈനയിലെ ഗാന്‍സി പ്രവിശ്യയിലെ ഒരു ഫാക്ടറിയില്‍നിന്ന് പുറത്തുചാടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 1950കളില്‍ യുഎസ് ജൈവായുധമായി ഉപയോഗിച്ചതാണ് ഈ ബാക്ടീരിയയെ. പിന്നീട് 1971-72ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ നിര്‍ദേശ പ്രകാരം ബ്രൂസല്ല ഉള്‍പ്പെടെ അപകടകാരികളായ എല്ലാ ജൈവായുധ ബാക്ടീരിയകളെയും നശിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here