കൊല്ലം: ഭാര്യയെ വെട്ടിയ ശേഷം ഗൃഹനാഥന് സ്വയം കഴുത്തറത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോട്ടാത്തലയില്‍ ഒമ്ബതു വര്‍ഷമായി താമസിക്കുന്ന കര്‍ണാടക സ്വദേശി ശങ്കറാണ് ഭാര്യ ഡബോറയെ വെട്ടിയ ശേഷം സ്വയം കഴുത്തറുത്തത്.
മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിയ ശേഷം സ്വയം കഴുത്തറത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. മദ്യപാനിയായ ശങ്കറിന്റെ ശല്യം സഹിക്ക വയ്യാതെ ഭാര്യ ഡബോറ മക്കളുമൊത്ത് വീടിന്റെ മുകള്‍ നിലയില്‍ മാറി താമസിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ശങ്കര്‍ സ്വയം കഴുത്തറുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.