വിമാന യാത്രക്കിടെ ജീവനക്കാരന് മോശമായി പെരുമാറിയെന്ന പരാതിയുമായി നടി പൂജ ഹെഗ്ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം.
ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.
വിമാന ജീവനക്കാരന്റെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പൂജയുടെ ട്വീറ്റ്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് പൂജ പറഞ്ഞു. വിപുല്‍ നകാഷെ എന്ന ജീവനക്കാരനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. താരത്തിനുണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
”ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വിപുല്‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാള്‍ ഞങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്. സാധാരണയായി ഞാന്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു” -പൂജ ട്വീറ്റ് ചെയ്തു. പിന്നാലെ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തി.