നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ രാജ്യത്തെ കോടതികളെ വിമര്‍ശിച്ച നടന്‍ സൂര്യക്കെതിരെ കേസെടുക്കണമെന്ന് ആക്ഷേപം

0
66

ചെന്നൈ: രാജ്യത്തെ കോടതികളെ വിമര്‍ശച്ച നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സാഹിക്ക് കത്തെഴുതി. നീറ്റ് പരീക്ഷ നടത്തുന്നതിന്റെ പേരില്‍ നടന്‍ സൂര്യ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ നടത്തുന്നത് ‘മനുനീതി പരീക്ഷ’ എന്നാണ് സൂര്യ തന്റെ പ്രസ്താവനയില്‍ വിവരിച്ചത്. മനസാക്ഷിയില്ലാത്ത നിലപാടാണ് ഇപ്പോള്‍ പരീക്ഷ നടത്തുന്നത് എന്നും സൂര്യ വിമര്‍ശിച്ചു.

സൂര്യയ്‌ക്കെതിരെ രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജിയുടെ ആവശ്യം. നടന്റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നത് എന്ന് ജഡ്ജി എസ്എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here