സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു:നടൻ റിയാസ് ഖാനെ സംഘം ചേര്‍ന്ന് ആക്രമിച്ചു

0
117

ചെന്നൈ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വീടിന് മുന്നില്‍ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്‍റെ ഭീഷണിയും മര്‍ദ്ദനവുമെന്ന് പരാതി. ചെന്നൈ പനൈയൂരിലെ റിയാസിന്‍റെ വീടിന് സമീപമാണ് സംഭവം. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് സംബന്ധിച്ച്‌ വാര്‍ത്ത ഷെയര്‍ ചെയ്‍തത്.

പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് സംഭവം നടന്നത്. റിയാസിന് അഭിമുഖമായി വന്ന അഞ്ച് പേരടങ്ങുന്ന സംഘത്തോട് അകലം പാലിക്കണമെന്ന് റിയാസ് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെയൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.  കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here