നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗം പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് സാക്ഷി

0
34

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കേസിലെ സാക്ഷി തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ പൊലീസിൽ പരാതി നൽകി, 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയുമാണത്രെ വാഗ്‌ദാനം, ദിലീപിന്റെ വക്കീൽ രാമൻപിള്ളക്ക് വേണ്ടി കൊല്ലം ജില്ലയിൽ നിന്ന് നാസർ എന്ന പേരുള്ള ഒരാളാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ സാക്ഷിയെ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി തള്ളി, ജാമ്യ ഹരജി പരിഗണിക്കും വരെ ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here