കാസർകോട് ഉപ്പളയിൽ സ്കൂട്ടർ അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടു, ഉപ്പള ഹനഫി ബസാറിന് സമീപത്ത് വെച്ചായിരുന്നു അപകടം. പൊവ്വൽ സ്വദേശിയായ മഷൂദ് ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് വ്യക്തമല്ല.
