പതിമൂന്നുകാരൻ ഓടിച്ച വാഹനം മറിഞ്ഞ് പന്ത്രണ്ടുകാരൻ മരിച്ചു

0
230

പതിമൂന്നുകാരൻ ഓടിച്ച വാഹനമിടിച്ച് പന്ത്രണ്ട് വയസുള്ള ആൺകുട്ടി മരണപ്പെട്ടു, പതിമൂന്നുകാരനും പതിനൊന്നും വയസുള്ള മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. റാസ് അൽ ഖൈമയിലെ അൽ ഖൈൽ മേഖലയിലാണ് സംഭവം. പരിക്കേറ്റ കുട്ടികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്, മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കുട്ടികൾ വാഹനമോടിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി, ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും രക്ഷിതാക്കൾ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here