Home Uncategorized ജീവകാരുണ്യത്തിന്റെ പേരില്‍ സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്‌നയെത്തിച്ചത് 58 കോടിയോളം, റെഡ്ക്രസന്റിന്റെ സഹായമായ 20...

ജീവകാരുണ്യത്തിന്റെ പേരില്‍ സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്‌നയെത്തിച്ചത് 58 കോടിയോളം, റെഡ്ക്രസന്റിന്റെ സഹായമായ 20 കോടിയെത്തിയതും ഈ അക്കൗണ്ട് വഴി

0
98

തിരുവനന്തപുരം: ജീവകാരുണ്യത്തിന്റെ പേരില്‍ യുഎഇ കോണ്‍സുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും കേരളത്തിലെത്തിച്ചത് 58 കോടിയോളം രൂപ. ലൈഫ് മിഷന്‍ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും ഈ അക്കൗണ്ട് വഴിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 14.5 കോടിയാണു വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മാണക്കമ്പനിക്കു കൈമാറിയത്.

4 കോടിയില്‍പരം രൂപ കമ്മിഷന്‍ ഇനത്തില്‍ സ്വപ്നയും സംഘവും കൈപ്പറ്റിയെന്നാണ് ആരോപിക്കപ്പെട്ടത്. ഒരു ബാങ്കില്‍ മാത്രം യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 6 അക്കൗണ്ടുകളാണുള്ളത്. ഇതില്‍ ഒരു അക്കൗണ്ടിലാണ് 58 കോടിയോളം രൂപ എത്തിയത്. ഇതില്‍ 4 കോടിയോളമേ ഇനി അക്കൗണ്ടിലുള്ളൂ. ബാക്കി തുക ഇതേ ബാങ്കിലെ മറ്റൊരു അക്കൗണ്ട് വഴി ഇന്ത്യന്‍ രൂപയാക്കി ചെലവഴിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ചില സംഘടനകള്‍ക്കു പണം നല്‍കി. അതിന്റെ പേരിലും സ്വപ്നയും സംഘവും പണം കൈക്കലാക്കിയെന്നാണു വിവരം.


കോണ്‍സുലേറ്റിന്റെ പേരിലാകുമ്പോള്‍ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാല്‍ വിദേശസഹായ നിയന്ത്രണ നിയമം (എഫ്സിആര്‍എ) ബാധകമാകില്ല. ഇതു കണ്ടാണു കോണ്‍സുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്. കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്കു നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സമയത്തായിരുന്നു ഇത്. അക്കൗണ്ട് തുടങ്ങാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ചിരിക്കാമെന്നാണു കരുതുന്നത്. കോണ്‍സുലേറ്റിന്റെ പേരിലുള്ള വ്യാജസീലും രേഖകളും സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതിയും കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയുമായ പി.എസ്. സരിതിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen