More

    മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

    Latest News

    നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം: ഭാര്യ ഗുരുതരാവസ്ഥയില്‍

    കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ്...

    അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

    കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ...

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    കണ്ണൂര്‍: ലോക്ക് ഡൗണിൽ മഹാരാഷ്ട്രയില്‍ കുടുങ്ങിയ കുടുംബം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് അപകടത്തില്‍ പെട്ടു. തൃശൂര്‍ സ്വദേശി അനൂപ് പോളും(65) ഭാര്യയും കൊച്ചു മകനും സഞ്ചരിച്ച കാറാണ് പുലര്‍ച്ചെ പൂമാല ഭഗവതി ക്ഷേത്രത്തിന് സമീപമെത്തിയതോടെ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. പരിക്കേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.

    ക്രോസ് ബാറില്‍ കാറും ഡ്രൈവറും കുരുങ്ങി. പൊലീസിനും നാട്ടുകാര്‍ക്കും ഇവരെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ കണ്ണൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി, ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച്‌ ഇരുമ്പ് ഭാഗങ്ങള്‍ മുറിച്ച്‌ മാറ്റി രക്ഷിക്കുകയായിരുന്നു. ഇവരോടൊപ്പം മറ്റു രണ്ടു കാറുകളിലും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അനൂപിന്റെ മകളും കുടുംബവും തൃശൂരിലുണ്ട്. ഇവരുടെ മകനാണ് കാറില്‍ ഉണ്ടായിരുന്ന കുട്ടി.
    അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. അജയന്റെ നേതൃത്വത്തിലാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

    ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍...

    ആശങ്ക ഏറുന്നു; സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു കാസർകോട് 9 പേർക്ക്

    സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...

    സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത് 1,47,010 പേ​ര്‍. 1,45,670 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 1340 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 200 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്....

    സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

    ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍...

    അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

    കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാര്‍ത്ഥികളെ...
    - Advertisement -

    More Articles Like This

    - Advertisement -