സൗദിയിൽ നിന്ന് അവധിക്ക് പോയ മലയാളി ഫുട്ബാൾ താരം നാട്ടിൽ മരിച്ചു

0
221

ദമ്മാം: ദമ്മാമിലെ പ്രമുഖ പ്രവാസി ഫുട്​ബാൾ കളിക്കാരനും തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയുമായ ദിലീഷ്​ ദേവസ്യ (28) നാട്ടിൽ നിര്യാതനായി. അവധിക്ക്​ നാട്ടിലെത്തി രണ്ടാം ദിവസമാണ്​ ഹൃദയാഘാതം മൂലം മരണം​.

നാലുമാസത്തെ അവധിക്കായി തിങ്കളാഴ്ച്ചയാണ് ദിലീഷ് നാട്ടിലേക്ക് പോയത്. വീട്ടിൽ ക്വാറൻറീനിൽ കഴിയവേ ചൊവ്വാഴ്ച്ച അർധ രാത്രിയോടെയാണ് ഹൃദയാഘാതമുണ്ടായതും ഉടൻ മരണം സംഭവിച്ചതും. കോവിഡ് ടെസ്​റ്റ്​ ഫലം നെഗറ്റീവായിരുന്നു.

ദമ്മാം അൽഖോബാറിലെ തുഖ്ബയിൽ വർക്ക്​ ഷോപ്പ്​ ജീവനക്കാരനായിരുന്നു. പരേതനായ ചുക്രിയൻ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വർഷമായി അൽഖോബാറിൽ പ്രവാസിയാണ്. ബെൽവിൻ ഏക സഹോദരനാണ്. മാതൃസഹോദരി ഭർത്താവ്​ ബെന്നി തുഖ്ബയിലുണ്ട്​. ദമ്മാമിലെ പ്രവാസി ഫുട്​ബാൾ ക്ലബായ ഇ.എം.എഫ് റാക്കയുടെ കളിക്കാരനായ ദിലീഷ് ത​െൻറ കളിയഴക് കൊണ്ടും ഹൃദ്യമായ പെരുമാറ്റം മൂലവും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

ദമ്മാമിലെ കാൽപന്ത് പ്രേമികൾക്ക് ദിലീഷിെൻറ ആകസ്മിക വിയോഗം ഉൾക്കൊളളാനാവാത്തതായി മാറി. ദിലീഷിെൻറ വിയോഗം കണ്ണുനീർ കൊണ്ട് മാത്രമേ ഉൾകൊള്ളാനാവൂവെന്നും ദമ്മാമിലെ ഫുട്ബാൾ മേഖലക്ക് ദിലേഷ് നൽകിയ നിമിഷങ്ങൾ എന്നും അവിസ്മരണീയമായി നിലനിൽക്കുമെന്നും ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) അനുശോചന സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here