ദുബായ്: ദുബായിലെയും മറ്റു വടക്കന്‍ എമിറേറ്റുകളിലെയും 81,000 ഫിലിപ്പിനോകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഫിലിപ്പൈന്‍ കോണ്‍സുല്‍ ജനറല്‍ പോള്‍ റെയ്മണ്ട് കോര്‍ട്ടെസ് പറഞ്ഞു. വരുമാനം നഷ്ടപ്പെട്ടതിനാല്‍ ആശ്വാസ തുകക്ക് അപേക്ഷിച്ചവരുടെ അടിസ്ഥാനത്തിലാണ് കണക്ക്.
വിദേശത്തു വരുമാനം നഷ്ടപ്പെട്ടാല്‍ നയതന്ത്ര കാര്യാലയത്തിന് കീഴിലെ തൊഴില്‍ വിഭാഗം 730 ദിര്‍ഹം താത്കാലികാശ്വാസം നല്‍കാറുണ്ട്.
ഫിലിപ്പൈന്‍ സര്‍ക്കാറിന്റെ ഈ ഒറ്റത്തവണ ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു.
അബുദാബി ആസ്ഥാനമായുള്ള ഫിലിപ്പിനോകള്ക്കായി പ്രത്യേക കണക്കുണ്ട്. ആഗോള കൊറോണ പകര്‍ച്ചവ്യാധി മൂലം പത്തു ലക്ഷം ഫിലിപ്പിനോ പ്രവാസികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികള്‍ക്കിടയില്‍ 23,000 തൊഴില്‍ നഷ്ടമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.