സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ ചുമതല പൊലീസിന് കൈമാറുന്നു; കാത്തിരിക്കുന്നത് ശക്തമായ നിയന്ത്രണങ്ങളും ക്രൂരമായ പൊലീസ് രാജും, നടപടി സമ്പർക്ക വ്യാപനത്തെ തുടർന്ന്

0
4212

സംസ്ഥാനത്ത് കോവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്നതിന് പിന്നാലെ നിയന്ത്രണം പൊലീസിന് കൈമാറാൻ സർക്കാർ, സമ്പർക്ക വ്യാപനത്തിന്റെ തോത് ഉയരുന്നതിനെ തുടർന്നാണ് നടപടി, കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കോവിഡ് കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാനുള്ള ചുമതല അടക്കം പോലീസിനെ ഏൽപിക്കുകയാണ്. ജില്ലാ പൊലിസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലിസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നേരത്തെ ആരോഗ്യവകുപ്പാണ് ഈ കാര്യങ്ങൾ നോക്കിയിരുന്നത്, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർ പൊലീസിനെ ഭയന്ന് അനുസരിച്ചോളും എന്ന പ്രതീക്ഷയിലാണ് ഈ നടപടി. സമ്പർക്ക വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുക, പോസിറ്റീവ് ആയവരുടെ പ്രൈമറി, സെക്കണ്ടറി സമ്പർക്കങ്ങൾ കണ്ടെത്തി അവരെ നിരീക്ഷണത്തിൽ വിടുക തുടങ്ങിയ കാര്യങ്ങൾ ഇനി പൊലീസ് നേരിട്ട് നിർവഹിക്കണം.
ഇതിനായി എസ്‌ഐയുടെ നേതൃത്വത്തിൽ ടീമിനെ സജ്ജമാക്കും, 24 മണിക്കൂറും പൊലീസ് ജാഗ്രത പാലിക്കണം, പൊതുസ്ഥലങ്ങൾ, കല്യാണ വീടുകൾ, മരണ വീടുകൾ എന്നിവ ഇനി പൊലീസ് വീക്ഷണത്തിൽ ആയിരിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്‍കാന്‍ സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസറായ കൊച്ചി കമ്മീഷണര്‍ വിജയ് സാഖറയെ നിശ്ചയിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്ത് പൊലീസിന് അധികാരം കൈമാറിയത് പൊതുജനങ്ങൾക്ക് തലവേദന സൃഷ്ടിച്ചിരുന്നു, വീണ്ടും പൊലീസിന് അധികാരം കൈമാറുന്നത് കിരാത വാഴ്ചക്ക് വഴി വെക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here