ഇന്ത്യ ഉള്‍പ്പടെയുള്ള ഏഴ് രാജ്യങ്ങൾക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്

0
235

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ് താത്ക്കാലിക യാത്രാനിരോധനം ഏര്‍പ്പെടുത്തി. കുവൈറ്റില്‍ പ്രവേശിക്കുന്നതിനോ രാജ്യത്തിന് പുറത്തുപോകുന്നതിനോ അനുമതിയുണ്ടാകില്ല. എന്നാല്‍, യാത്രാവിലക്കിന് കാരണമെന്താണെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയെ കൂടാതെ ഇറാന്‍, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് ഒന്നിന് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ തുടങ്ങുമെന്ന് നേരത്തെ കുവൈറ്റ് അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഴ് രാജ്യങ്ങളില്‍ നിന്ന് ഒഴികെ മറ്റുള്ളവര്‍ക്ക് ഓഗസ്റ്റ് മുതല്‍ കുവൈറ്റില്‍ പ്രവേശിക്കാനും മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും സാധിക്കും.

ഇരു രാജ്യങ്ങളിലെയും വ്യോമയാന വകുപ്പുകള്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് വിമാന സര്‍വീസ് നിലക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ഈ മാസം 23 മുതല്‍ കുവൈറ്റില്‍ നിന്ന് വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളൊന്നും ഇന്ത്യയിലേക്ക് പറന്നിട്ടില്ല. കുവൈറ്റില്‍ ഇതുവരെ 65,903 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 444 പേരാണ് മരിച്ചത്. നിലവില്‍ 8,992 പേരാണ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here