More

    ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം രൂപ നഷ്ടമായത്. ലിയോ ജേക്കബ് എന്ന് പരിചയപ്പെടുത്തിയയാളാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
    സ്‌കോട്ട്‌ലാന്റിലാണ് താമസമെന്നും ഒരു അന്താരാഷ്ട്ര വിമാന കമ്ബനിയില്‍ പൈലറ്റാണെന്നുമാണ് പറഞ്ഞത്. പരിചയം സ്ഥാപിച്ചതോടെ മുംബൈയില്‍ കുറച്ച് ഭൂമി വാങ്ങാനും വ്യവസായം ആരംഭിക്കാനും താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചു. ഇത് കേട്ട 69 വയസ്സുകാരി സ്ഥലം വാങ്ങാന്‍ സഹായിക്കാമെന്നും ഏറ്റു. സ്ത്രീയുടെ പേരില്‍ സ്ഥലം വാങ്ങാനും ധാരണയായി. ഇതിനിടെ വ്യവസായശാലയെക്കുറിച്ച് ജോഷില എന്ന പരിചയപ്പെടുത്തിയ മറ്റൊരു വ്യക്തിയും സ്ത്രീയുമായി സംസാരിച്ചു. സ്ഥലം വാങ്ങാനുള്ള പണം കൊറിയര്‍ ആയി അയക്കാമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.
    ഇതിനിടെ സര്‍ക്കാരിന് നികുതി അടയ്‌ക്കേണ്ടതുണ്ടെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 57 ലക്ഷം രൂപ ബാങ്ക് വഴി സ്ത്രീ ഇവര്‍ക്ക് അയച്ചു നല്‍കി. പിന്നീട് ഇരുവരെയും ഫോണിലടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -