തിരുവനന്തപുരത്ത് ട്രഷറി ജീവനക്കാരൻ രണ്ട് കോടി രൂപ തിരിമറി നടത്തിയ സംഭവം; പ്രതിയെ നോട്ടീസ് പോലും നൽകാതെ പിരിച്ച് വിടും, തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥൻ ഒഴികെ മുഴുവൻ പേരെയും സ്ഥലം മാറ്റി

0
108

തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തിരിമറി നടത്തിയ സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ച് വിടും, നോട്ടീസ് പോലും നൽകാതെ പിരിച്ച് വിടാനാണ് തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ഇയാൾ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് ധനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. തട്ടിപ്പ് നടത്തിയ തുകയിൽ 63 ലക്ഷം രൂപ ഇയാൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്, ബാക്കി തുക ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഭാര്യയെയും പ്രതി ചേർത്തിട്ടുണ്ട്. ജൂലൈ 27നാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് ട്രഷറി വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ട്രഷറിയിൽ നിന്ന് വിരമിച്ച ജീവനക്കാരന്റെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ഹാർഡ് ഡിസ്‌കും കമ്പ്യൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ധനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ ഫൈനാന്‍സ് സെക്രട്ടറി ആര്‍.കെ. സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here