രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 600 ലേ​ക്ക്; 40 പേര്‍ രോഗമുക്തി നേടി

0
90

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​റു​ന്നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇന്ത്യയില്‍ ഇതുവരെ 581 പേര്‍ക്ക് കോവിഡ്​ 19 രോഗം സ്ഥിരീകരിച്ചെന്ന്​ ആരോഗ്യമന്ത്രാലയം. ഇതുവരെ 581 പേര്‍ക്ക് കോവിഡ്​ 19 രോഗം സ്ഥിരീകരിച്ചെന്ന്​ ആരോഗ്യമന്ത്രാലയം. നിലവില്‍ 512 പേരാണ്​ ചികിത്സയിലുള്ളത്​. വൈറസ്​ ബാധ സ്ഥിരീകരിച്ചവരില്‍ 40 പേര്‍ രോഗമുക്തി നേടി.

മ​ഹാ​രാ​ഷ്ട്ര​യി​ലും ഗു​ജ​റാ​ത്തി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ബു​ധ​നാ​ഴ്ച പു​തി​യ കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍​ക്കു കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 112 ആയി. ഗുജറാത്തില്‍ മൂന്നു ബിഹാറില്‍ ഒന്നും കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചയ്​തിട്ടുണ്ട്​. വൈറസ് വ്യാപനം തടയുന്നതിന്​ ഇന്ത്യ 21 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here